അടുത്ത കാലത്തായി ഏറ്റവും കുപ്രസിദ്ധിനേടിയ ഒരു മരുന്നാണ് കെറ്റമിന്‍. അനസേ്തഷ്യാ മരുന്നായി മനുഷ്യരിലും അക്രമകാരികളായ മൃഗങ്ങളെ മയക്കാനുമൊക്കെ ഉപയോഗിക്കുന്ന ഈ മരുന്ന് താരതമ്യേന വില കുറഞ്ഞ ഒരു മയക്കുമരുന്നായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷേ, കെറ്റമിന്‍ ഉപയോഗം ഓര്‍മശക്തിയെ ഗുരുതരമായി ബാധിക്കുമെന്നാണ് അടുത്തിടെ പുറത്തിറക്കിയ ചില ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നത്.കൊക്കെയിന്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ പകുതിവിലയ്ക്ക് ലഭ്യമാകുന്ന കെറ്റമിന്റെ ഉപയോഗം ഒരു സാമൂഹികവിപത്തായി അതിവേഗം മാറിക്കൊണ്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ ലഭ്യമായിരിക്കുന്നത്.
ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകര്‍ 120 പേരില്‍ നടത്തിയ നിരീക്ഷണങ്ങളില്‍നിന്നാണ് പുതിയ നിഗമനങ്ങള്‍ ഉരുത്തിരിയുന്നത്. നിരന്തരമായി കെറ്റമിന്‍ ഉപയോഗിക്കുന്നവരുടെ
പുതിയതലമുറ ഏറ്റവും അധികം ഉപയോഗിക്കുന്ന മയക്കുമരുന്ന് എന്ന നിലയില്‍ കെറ്റമിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരണം അത്യാവശ്യമാണെന്ന് ഗവേഷക സംഘത്തിന് നേതൃത്വം കൊടുത്ത ഡോ. സെലിയ മോര്‍ഗന്‍ പറയുന്നു.
വൃക്കകള്‍ക്കും മൂത്രസഞ്ചിക്കും തകരാര്‍ ഉണ്ടാക്കുമെന്ന 'കുപ്രസിദ്ധി' നേരത്തെത്തന്നെ കെറ്റമിന്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിനുപുറമേയാണ് പുതിയ വെളിപ്പെടുത്തല്‍
. മത്ര്ഭോമി

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ