ശാരീരികബന്ധം എന്നതിനുപരി മനസിന്റെ പങ്കുവയ്‌ക്കലാണ് സെക്‌സ്. ദാമ്പത്യത്തില്‍ സെക്‌സിന് മുഖ്യസ്‌ഥാനം ലഭിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ഇതു വെറും കാട്ടിക്കൂട്ടലുകള്‍ മാത്രമായി മാറുമ്പോഴാണ് ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നത്. ഇപ്പോള്‍ സംഭവിക്കുന്ന വിവാഹമോചന കേസുകള്‍ പരിശോധിച്ചാല്‍ സെക്‌സിലെ പൊരുത്തക്കേടുകള്‍ തന്നെയാവും മുഖ്യ കാരണം. ഞങ്ങളൊക്കെ ഇതൊക്കെ കഴിഞ്ഞു വന്നതല്ലേ... അതൊക്കെ അങ്ങനെ നടക്കും... എന്ന് പഴയ തലമുറ ഊറ്റംകൊള്ളുന്നത് ചെവികൊടുക്കേണ്ടതില്ല. കാരണം കാലം വളരെയേറെ മാറിയിരിക്കുന്നു. സ്‌ത്രീക്കും പുരുഷനും തുല്യത കല്‍പ്പിക്കുന്ന കാലമാണിത്. സെക്‌സില്‍ സ്‌ത്രീ വെറുമൊരു ഉപകരണം മാത്രമായിരുന്നു ഏതാനും വര്‍ഷം മുമ്പുവരെ. പുരുഷനായിരുന്നു അവിടെയും മേല്‍ക്കോയ്‌മ.
ജീവിതത്തിലെന്നപോലെ സെക്‌സിലും സ്‌ത്രീയ്‌ക്കും പരുഷനും തുല്യ അവകാശമാണുള്ളത്. ലൈംഗിക സംതൃപ്‌തി അവകാശമായി കരുതുന്നവരാണ് സ്‌ത്രീകളും. പുരുഷന് ലൈംഗിക സുഖം ആസ്വദിക്കാനുള്ള വെറുമൊരു ഉപകരണം മാത്രമാണ് എന്ന കാഴ്‌ചപ്പാട് മാറിക്കഴിഞ്ഞു.
എങ്ങനെയാണ് സെക്‌സില്‍ സ്‌ത്രീയ്‌ക്കും പുരുഷനും തുല്യപ്രാധാന്യം ലഭിക്കുക. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയിലെ ആശയവിനിമയമാണ് ഇതില്‍ ഏറ്റവും പ്രധാനം. സെക്‌സ് ഒരു കീഴ്‌പ്പെടുത്തലാവാതിരിക്കാന്‍ സെക്‌സിനു മുമ്പും പിമ്പുമുള്ള സംസാരംകൊണ്ട് കഴിയും. ദാമ്പത്യത്തിലെ സെക്‌സിന് പല പ്രത്യേകതകളുമുണ്ട്. ദമ്പതിമാരുടെ പരസ്‌പര ധാരണയും സ്വാതന്ത്ര്യവും തന്നെയാണ് സെക്‌സിലേക്കുള്ള വാതില്‍.
സെക്‌സിലേക്കു പ്രവേശിക്കല്‍
സ്‌ത്രിയും പുരുഷനും സെക്‌സിലേക്ക് പ്രവേശിക്കാനുള്ള വാതിലാണ് പൂര്‍വലാളന. സ്‌നേഹത്തോടെയുള്ള ബാഹ്യലീലകള്‍ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. പുരുഷനെ അപേക്ഷിച്ച് സ്‌ത്രീയ്‌ക്ക് സെക്‌സിന് തയാറെടുപ്പിന്റെ ആവശ്യമുണ്ട്. ശാരീരികമായും മാനസികമായും സ്‌ത്രീയെ സെക്‌സിന് തയാറാക്കുന്നിന് പൂര്‍വലാളനകള്‍ സഹായിക്കുന്നു. ആലിംഗനം , ചുംബിക്കുക, ശരീരഭാഗങ്ങളില്‍ തലോടുക തുടങ്ങി എന്തും പൂര്‍വലാളനയില്‍ പെടുത്താം. ഭര്‍ത്താവിനൊപ്പം ഭാര്യയ്‌ക്കും വികാരമൂര്‍ച്ച കൈവരിക്കാന്‍ ഇതൊക്കെ വളരെ ആവശ്യമാണ്. കൂടാതെ ലൈംഗിക മരവിപ്പ് അനുഭവപ്പെടുന്നവര്‍ക്കും ലൈംഗിക താല്‍പര്യം കുറഞ്ഞവര്‍ക്കും പൂര്‍വലാളന സെക്‌സ് ആസ്വദിക്കാന്‍ സഹായിക്കുന്നു. പൂര്‍വ ലാളനയ്‌ക്ക് സ്‌ത്രീ മുന്‍കൈയെടുക്കണം എന്ന് നിര്‍ബദ്ധമില്ല. സ്‌ത്രീയോ പുരുഷനോ ആവാം. അതിനാണ് ആശയവിനിമയത്തിന്റെ ആവശ്യം സെക്‌സില്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്ന് പറയുന്നത്.
എന്നാല്‍ പല ഭര്‍ത്താക്കന്മാരും അവര്‍ക്ക് സെക്‌സ് വേണമെന്ന് തോന്നുമ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ബാഹ്യലീലകള്‍ക്ക് മിനക്കെടാതെ ഭാര്യയെ നിര്‍ബന്ധിച്ച് ലൈംഗിക സംതൃപ്‌തി കൈവരിക്കുന്നു. ഇതിലൂടെ ഭാര്യയ്‌ക്ക് ലൈംഗിക സുഖമൊന്നും ലഭിക്കാറില്ല. തന്നെയുമല്ല ഇത് വേദനാപൂര്‍ണമായ ലൈംഗിക ബന്ധത്തിനും ഇടയാക്കുന്നു. ലൈംഗികാവയവത്തില്‍ വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകാനും ഇതിടയാക്കുന്നു.
ഭര്‍ത്താവ് ഈ നടപടി സ്‌ഥിരമാക്കുമ്പോള്‍ ഭാര്യ വഴങ്ങിക്കൊടുക്കുമെങ്കിലും ക്രമേണ ലൈംഗികബന്ധത്തോട് താല്‍പര്യക്കുറവോ വെറുപ്പോ തോന്നിയേക്കാം. കാരണം ഭര്‍ത്താവിന് ഭാര്യയോട് സ്‌നേഹമില്ലെന്നും ഭാര്യയുടെ സന്തോഷത്തില്‍ താല്‍പര്യമില്ലെന്നും ശ്രദ്ധയില്ലെന്നും വെറും ഒരു ഉപകരണമായി മാത്രം കാണുന്നുവെന്നും ഭാര്യയ്‌ക്ക് അനുഭവപ്പെടും. ഇതെല്ലാം സ്‌ത്രീകളെ ക്രമേണ മനോജന്യ രോഗങ്ങളിലേക്കോ വിഷാദരോഗങ്ങളിലേക്കോ എത്തിച്ചെന്നിരിക്കും. അതിനാല്‍ സെക്‌സിനു മുമ്പ് സെക്‌സ് ഉണര്‍ത്തേണ്ടത് സംതൃപ്‌ത ലൈംഗിക ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.
സെക്‌സിനു ശേഷം
ലൈംഗികബന്ധം കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു എന്നു കരുതുന്നവരാണ് ദമ്പതിമാരില്‍ ഏറെയും. എന്നാല്‍ ലൈംഗിക ബന്ധം പോലെ പ്രധാനപ്പെട്ടതാണ് ബന്ധപ്പെടലിനു ശേഷവും. ലൈംഗികമായി ബന്ധപ്പെട്ടു കഴിഞ്ഞാല്‍ രണ്ടുപേര്‍ക്കും ഒരേപോലുള്ള നിര്‍വൃതിയുണ്ടാവുകയോ ഭിന്നമായ അനുഭവം ഉണ്ടാവുകയോ ചെയ്‌തേക്കാം. അനുഭവം എന്തുതന്നെയായാലും ബന്ധപ്പെടലിനുശേഷം പല ഭര്‍ത്താക്കന്മാരും ഭാര്യയില്‍ നിന്നും അകന്ന് സ്വതന്ത്രമായി തിരിഞ്ഞു മാറി കിടക്കാറാണ് പതിവ്. ''വല്ലാത്ത ക്ഷീണം'', ''ഉറക്കംവരുന്നു'' എന്നൊക്കെ പറഞ്ഞാവും ഭാര്യയില്‍ നിന്നും അകന്നു കിടക്കുന്നത്.
എന്നാല്‍ ഭാര്യയുടെ മനസിന്റെ നില ഭര്‍ത്താവ്‌അപ്പോള്‍ അറിയുന്നില്ല. ലൈംഗിക ബന്ധത്തിലെന്നപോലെ ഭര്‍ത്താവിന്റെ സാന്നിധ്യം ബന്ധപ്പെടലിനു ശേഷവും ഭാര്യ ആഗ്രഹിക്കുന്നു. അതിനാല്‍ ബന്ധപ്പെട്ടതിനു ശേഷം എത്ര ക്ഷീണമുണ്ടെങ്കിലും ഭര്‍ത്താവ് ഭാര്യയോട് അല്‌പം സംസാരിക്കുകയോ, ആലിംഗനം ചെയ്യുകയോ, ചുംബിക്കുകയോ ചെയ്യാവുന്നതാണ്. സെക്‌സിന്റെ ഭാഗമായി പൂര്‍വലാളനയെന്നോണം പലതരത്തിലുള്ള സ്‌നേഹപ്രകടനങ്ങളും ചെയ്‌തിട്ടാവും ഭര്‍ത്താവ് സംഭോഗത്തിലേക്ക് കടന്നത്. ആ സമയത്ത് ഭാര്യയ്‌ക്ക് നല്ല സന്തോഷവും ആത്മവിശ്വാസവുംമൊക്കെ തോന്നിയിട്ടുണ്ടാവും. ഭര്‍ത്താവില്‍ നിന്ന് വേണ്ട പരിഗണന കിട്ടിയതില്‍ അവള്‍ക്ക് ചാരിതാര്‍ഥ്യവുമുണ്ടാകും.
എന്നാല്‍ സംഭോഗം കഴിയുന്നതോടെ സ്‌നേഹപ്രകടനങ്ങളൊക്കെ അസ്‌തമിക്കുകയാണെങ്കില്‍ കറിവേപ്പിലയുടെ സ്‌ഥാനമേ തനിക്കുള്ളോ എന്ന് ഭാര്യ സംശയിച്ച് പോകും. അതുകൊണ്ട് ലൈംഗികബന്ധത്തിനു ശേഷമുള്ള ഒരു തലോടലിനുപോലും സ്‌നേഹത്തിന്റെ കടലാഴം ഭാര്യയ്‌ക്ക് അനുഭവിക്കാനാകും. ചിലപ്പോള്‍ ബെഡ്‌റൂമില്‍ എത്തുന്ന ഭാര്യ ഭര്‍ത്താവിനോട് സ്വകാര്യമായി ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് അതിന് ശ്രമിക്കുമ്പോള്‍ 'സെക്‌സ് കഴിഞ്ഞിട്ടു പറയൂ' എന്നാവും ഭര്‍ത്താവിന്റെ മറുപടി. എന്നാല്‍ സെക്‌സ് കഴിയുമ്പോള്‍ 'ഇനി സമയമില്ല' അല്ലെങ്കില്‍ 'ഇപ്പോള്‍ കേള്‍ക്കാനൊരു മൂഡില്ല, നാളെയാകട്ടെ' എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറും. ഈ സ്വഭാവവും തികച്ചും ഒഴിവാക്കേണ്ട ഒന്നാണ്. പല ഭാര്യമാര്‍ക്കും അവര്‍ക്ക് പറയാനുള്ളതെന്തെങ്കിലും ഭര്‍ത്താവ് കേള്‍ക്കുന്നതിലായിരിക്കും സെക്‌സിനേക്കാള്‍ കൂടുതല്‍ സന്തോഷം നല്‍കുന്നത്.
my name is ABDULLA i am workin in ksa riception of al andluse hotel sakaka aljouf.എന്റെപേര്അബ്ദുല്ല. ചീകോട് .ഹാജി.കെ.സീ.മുഹമ്മദ്മുസ്ലിയരുടെയും.മപ്പുറം.കുഞ്ചിരായിന്മുസ്ലിയാര്മകള്.ആയിഷ.എന്നവരുടെയും.രണ്ടാമത്തെമകനായി.ചീകോട്ജനനം.൧൯൬൯ ഭാരിയ.നസീമ.കാരക്കുന്ന്.മുഹമ്മദ്.ജമീല.എന്നവരുടെ.മകള്‍. കുട്ടികള്‍. അഹമ്മദ്നബീല്.ആയിഷ നസ്രിന്. അബ്ദുല്‍ ജവാദ്.അബ്ദുല്‍ ഗനിമുഹമ്മദ്റാഷിദ്.സഹോദരന്മാര്.അയ്യുബ്. ഷംസുദ്ദീന്. മുഹമ്മദ് ഷാഫി.സഹോധരിമാര്‍.സൈനബ.ഫാത്തിമ.നഫീസ.ഹഫ്സത്ത്. സല്‍മാബി.ഇപ്പോള്‍താമസം.പൂകൊട്ടുചോല.നടുക്കവ്.എലിയാപറമ്പ്.മഹല്ല്.പതിനാറുവര്‍ഷമായി സൌദിയില്‍ ജോലി ചെയുന്നു എന്റെകൂടെ.സുഹ്രത്ത്.സുബൈര്‍.കെ.സീ.കുന്നപ്പള്ളി.അബുല്ലതീഫ്.വെള്ളാരതിങ്ങല്. എനിവര്ഇപ്പോള്. ജോലിസ്ഥലത്തുകൂടെഉണ്ട്
0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ